ChuttuvattomThodupuzha

മഹിളാ കോൺഗ്രസ്സ് തൊടുപുഴ ബ്ലോക്ക് കൺവെൻഷൻ നടത്തി

തൊടുപുഴ: മഹിളാ കോൺഗ്രസ്സ് തൊടുപുഴ ബ്ലോക്ക് കൺവെൻഷൻ നടത്തി. ഉത്സാഹ് രാജീവ് ഭവനിൽ നടന്ന കൺവെൻഷൻ മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റും രാജ്യസഭ എംപിയുമായ അഡ്വ.ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് പത്മാവതി രഘുനാഥ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡൻറ് സി.പി മാത്യു, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഇടുക്കി ജില്ല പ്രസിഡൻറ് മിനി സാബു, സംസ്ഥാന ഭാരവാഹികളായ നിഷ സോമൻ, മിനിമോൾ വി കെ, ഗീത ശ്രീകുമാർ, മഞ്ജു ചന്ദ്രൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി റോബിൻ മൈലാടി, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അസലം ഓലിക്കൽ, ജില്ല ഭാരവാഹികളായ ബിന്ദു ദിനേശ്, ശാലിനി ശശിധരൻ, ഗീത പുഷ്പൻ,ബ്ലോക്ക് സെക്രട്ടറി ശില്പ ആൻറണി,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈജ ജോമോൻ എന്നിവർ പ്രസം​ഗിച്ചു.യോ​ഗത്തിൽ സംസ്ഥാന ഭാരവാഹി ലീലാമ്മ ജോസ്, ഡിസിസി ഭാരവാഹികൾ, മഹിളാ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ, മഹിള കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!