ChuttuvattomThodupuzha

തൊടുപുഴയില്‍ മഹിള ഐക്യവേദി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

തൊടുപുഴ: പിണറായി സര്‍ക്കാരിന്റെ നെറികെട്ട മദ്യനയത്തിനെതിരെ മഹിള ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനിസിവില്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരത്തെ മദ്യപാനികളുടെ സ്വന്തം നാടാക്കി മാറ്റാനുള്ള പ്രവര്‍ത്തങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് ധര്‍ണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് മഹിള മോര്‍ച്ച സംസ്ഥാന സമിതിയഗം കെ.എന്‍. ഗീതാകുമാരി പറഞ്ഞു.

സംസ്‌ക്കാരത്തെ തകര്‍ത്ത് സമൂഹത്തെ നശിപ്പിക്കാനുളള രാജ്യദ്രോഹ ശക്തികളുടെ ഏജന്റ്റായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങമെന്ന് ഗീതാകുമാരി പറഞ്ഞു.വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സമിതി അംഗം ബിന്ദു വിക്രമന്‍, മഹിള ഐക്യവേദി ജില്ല സംയോജകന്‍ പി.ജി. ജയകൃഷ്ണന്‍എന്നിവര്‍ പ്രസംഗിച്ചു. മഹിള ഐക്യവേദി നേതാക്കളായ മായ.എം. ഗോപി, ശ്യാമ വിജയന്‍, കമലമ്മ ദാമോധരന്‍, രാജമ്മ വെള്ളിയാമറ്റം, ശോഭാ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!