Thodupuzha

മഹിളാ സമാജം ഉദ്ഘാടനവും സൗജന്യ നേത്ര ചികില്‍സാ ക്യാമ്പും

തൊടുപുഴ: മുളപ്പുറം എം.എസ്.എം. മഹിളാ സമാജം ഉദ്ഘാടനവും ഫാത്തിമ ഐ കെയര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര ചികില്‍സാ ക്യാമ്പും 22-ാം തിയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ 1 മണി വരെ മുളപ്പുറം റവ.ഫാദര്‍ ടി.സി.എം.എം. യുപി സ്‌കൂള്‍ ഹാളില്‍ നടക്കും. മഹിളാ സമാജത്തിന്റെ ഉദ്ഘാടനം  കരിമണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ രാവിലെ 11.30 ന് നിര്‍വ്വഹിക്കും. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.എം സന്തോഷ് കുമാര്‍, ബിബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
നേത്ര ചികില്‍സാ ക്യാമ്പില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 8281087715, 8281053588, 8618559080 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!