ChuttuvattomThodupuzha

മജ്ലിസുന്നൂർ വാർഷികവും, മതവിജ്ഞാന സദസ്സും നാളെ മുതൽ പഴേരിയിൽ

മുതലക്കോടം: പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ മഹാനായ മര്‍ഹും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും, മര്‍ഹും അത്തിപ്പറ്റ മൊയ്തീന്‍കുട്ടി ഉസ്താദിന്റേയും ഇജാസിയത്ത് പ്രകാരം നടന്നുവരുന്ന ദിക്ര്‍ സ്വലാത്ത് ഹല്‍ഖ, മജ്‌ലിസുന്നൂറിന്റെ വാര്‍ഷികം 20, 21, 22 തീയതികളില്‍ നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് ഈ ദിവസങ്ങളില്‍ മുഹമ്മദ് സഹല്‍ ഫൈസി ഓടക്കാലി, സുഫിയാന്‍ ബാഖവിമുടിക്കല്ല്, എന്നീ ദീനീ പ്രഭാഷകരുടെ മതപ്രഭാഷണവും, സമാപന ദിവസം സയ്യിദ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ നേതൃത്വം നല്‍കുന്ന ദുആ മജ്‌ലിസും നടക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് വി.എ അന്‍സാര്‍, സെക്രട്ടറി പി.എച്ച് സുധീര്‍, ട്രഷറര്‍ പി.ഇ നൗഷാദ് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!