Thodupuzha

മല അരയ മഹാസഭ; സാംസ്‍കാരികോത്സവും വാര്‍ഷിക പ്രതിനിധി സമ്മേളനവും 20, 21 തീയതികളിൽ നാടുകാണിയിൽ

തൊടുപുഴ: മല അരയ മഹാസഭയുടെ നേതൃത്വത്തിൽ
മലഅരയ സാംസ്‍കാരികോത്സവും 18ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനവും 20, 21 തീയതികളിൽ നാടുകാണി ട്രൈബല്‍ ആര്‍ട്‍സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. സാംസ്‍കാരികോത്സവം 20ന് രാവിലെ 10ന് സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.ആര്‍ ദിലീപ്കുമാര്‍ അധ്യക്ഷനാകും. ചരിത്രകാരൻ ഡോ. ടി.എസ് ശ്യാംകുമാർ വിദ്യാഭ്യാസം സംസ്‍കാരം ആത്മീയത, മല അരയ സമുദായത്തിന്റെ ജ്ഞാന സംഭാവന എന്ന വിഷയത്തില്‍ സെമിനാറെടുക്കും. രാവിലെ ഒമ്പതിന് മല അരയരുടെ അനുഷ്‍ഠാന കലയായ ഐവര്‍ കളി അരങ്ങേറും. 21ന് പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. 18ാം വാര്‍ഷികത്തില്‍ 18 പ്രാചീനക്ഷേത്ര സന്ദര്‍ശനം, 18പടി പൂജ, 18 പുണ്യ മലകളില്‍ പ്രാര്‍ഥന, 18 ഗുരു കാരണവന്മാരെയും ആചാര്യന്മാരെയും ആദരിക്കല്‍, 18 കുട്ടികള്‍ അണിനിരക്കുന്ന പാരമ്പര്യ നൃത്തം, 18 പേരുടെ ചെണ്ടമേളം തുടങ്ങിയവയും നടക്കും. പത്രസമ്മേളനത്തില്‍ മല അരയ മഹാസഭ ജില്ലാ സെക്രട്ടറി എം.കെ സജി, യുവജന സംഘടന ജനറല്‍ സെക്രട്ടറി സുബിന്‍ വി അനിരുദ്ധന്‍, വി.എം ദിലീപ്കുമാര്‍, സിന്ധു പുഷ്‍പരാജന്‍, ദര്‍ശന രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!