IdukkiMuttomThodupuzha

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്സമീപം തമ്പടിച്ച് ലഹരിമാഫിയ

മുട്ടം: മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപം പൊലീസ്, എക്സൈസ് അധികൃതരുടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഇവിടം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ ഉപയോഗവും ക്രയവിക്രയങ്ങളും വ്യാപകമാണെന്ന് ഏറെ നാളായിട്ടുള്ള പരാതികളാണ്.ഇവിടം കേന്ദ്രീകരിച്ച്

എം ഡി എം എ, ചരസ്‌, ഉൾപ്പെടെയുള്ള മാരകമായ ലഹരി വസ്തുക്കൾ വില്പനക്ക് എത്തിച്ചവരെ പിടികൂടിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അധികൃതരെ കബളിപ്പിച്ച് ലഹരി കച്ചവടക്കാർ അരുവിക്കുത്തും ചുറ്റ് പ്രദേശങ്ങളിലും പിടിമുറുക്കുകയാണ്.ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തുന്ന

അജ്ഞാതരായ ആളുകൾ രാവിലെ ഇവിടെ എത്തിയാൽ രാത്രി ഏറെ വൈകിയാണ് തിരികെ പോകുന്നതും എന്ന് പറയുന്നു.ഏക്കർ കണക്കിന് പ്രദേശത്ത് കാടും വള്ളിപ്പടർപ്പും വളർന്ന് പന്തലിച്ചതിനാൽ പുറമെ നിന്നുള്ളവരുടെ നോട്ടം പെട്ടന്ന് ഇവിടേക്ക് എത്തുന്നില്ല എന്നതും കച്ചവടക്കാർക്ക് സഹായകമാണ്.അരുവിക്കുത്ത് വെള്ളച്ചാട്ടം കാണാൻ എത്തുന്നവരിൽ ചിലർ മദ്യപിച്ച് ലക്ക് കേട്ട് ഉച്ചത്തിൽ അലറി മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും പറയുന്നു.കഴിഞ്ഞ ഏതാനും ദിവസം മുൻപ് തൊടുപുഴക്ക് സമീപത്തുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ ഇവിടെ എത്തി മദ്യപിച്ച് പരസ്പരം ചീത്ത വിളിച്ച് മദ്യക്കുപ്പികൾ പാറയിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പ്രശ്നത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!