ChuttuvattomMuttomThodupuzha

മലങ്കര അണക്കെട്ട്; ഷട്ടര്‍ നവീകരണം ഇന്ന് മുതല്‍

മുട്ടം:  മലങ്കര അണക്കെട്ടിൽ നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ബുധനാഴ്ച്ച
മുതൽ 17 ദിവസം തൊടുപുഴ താലൂക്ക് പരിധിയിലുള്ള വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള വിതരണത്തിൽ തടസ്സം നേരിടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. അണക്കെട്ടിലെ 6 റേഡിയൽ ഷട്ടറുകളിലേയും മൂന്ന് ഭാഗങ്ങളിലുള്ള റബർ കവചം പൂർണ്ണമായും മാറ്റി സ്ഥാപിച്ച് പെയ്ന്റിംഗ് ജോലികളാണ് അടിയന്തിരമായി ചെയ്യാനുള്ളത്. റബർ സീൽ അടിയന്തിരമായി മാറ്റിയില്ലെങ്കിൽ അണക്കെട്ടിലെ ഷട്ടർ തുരുമ്പിച്ച് വ്യാപകമായി ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഉടൻ പരിഹരിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ജലം സംഭരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ബുധനാഴ്ച്ച
ആരംഭിക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കാൻ പത്ത് ദിവസങ്ങൾ വേണ്ടി വരുമെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു. നവീകരണ പ്രവർത്തികൾ നടത്തുന്നതിന്
അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനും ഉയർത്തുന്നതിനും അധികമായി ഏഴ് ദിവസങ്ങൾ കൂടി  ആവശ്യമാണ്. ഇതേ തുടർന്ന് ഇന്ന് മുതൽ പതിനേഴ് ദിവസങ്ങൾക്ക്‌ ശേഷമാകും അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ കഴിയുകയുള്ളൂ എന്നും ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു. ജലനിരപ്പ് 36.70 മീറ്ററിലേയ്ക്ക് താഴ്ത്തിയെങ്കിൽ മാത്രമേ നവീകരണ പ്രവർത്തികൾ സാധ്യമാകുകയുള്ളു . ഈ സാഹചര്യത്തിലാണ് തൊടുപുഴ താലൂക്ക് പരിധിയിലുള്ള മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അലക്കോട്,വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, കരിമണ്ണൂർ എന്നങ്ങനെ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു. അണക്കെട്ടിലെ റേഡിയൽ ഷട്ടറുകളുടെ വയർ റോപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ കഴിഞ്ഞമാസം 27 ന് പൂർത്തീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ബുധനാഴ്ച്ച മുതലുള്ള നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നത്. ജല വിഭവ വകുപ്പിന്റെ മെക്കാനിക്കൽ എ ഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് നവീകരണ പ്രവർത്തികൾ ചെയ്യുന്നത്.

Related Articles

Back to top button
error: Content is protected !!