Local LiveMuttom

മഴ തുടര്‍ന്നാല്‍ മലങ്കര അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തും

മുട്ടം: മഴ ശക്തമായി തുടരുന്ന സാഹചര്യമുണ്ടായാല്‍ മലങ്കര അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ കലക്ടര്‍ എം.വി.ഐ.പി അധികൃതര്‍ക്ക് അനുമതി നല്‍കി.ഈ സാഹചര്യത്തില്‍ തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശനിയാഴ്ച്ച രാത്രി വൈകിയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് തുടര്‍ച്ചയായി വൈകുന്നേരങ്ങളില്‍ മലങ്കര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ അവസ്ഥയിലാണ് തുടരുന്നത്.ഇതേ തുടര്‍ന്ന് എം.വി.ഐ.പി അധികൃതര്‍ ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള അനുമതിക്ക് വേണ്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.വേനല്‍ കനത്തതിനാലും മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉത്പാദനം കുറച്ചതിനാലും ഏതാനും മാസങ്ങളായിട്ട് മലങ്കര അണക്കെട്ടില്‍ ജല നിരപ്പ് 36 മീറ്ററായി താഴ്ന്നിരുന്നു.ഇതേ തുടര്‍ന്ന് അണക്കെട്ടിലെ 6 ഷട്ടറുകളും പൂര്‍ണമായും താഴ്ത്തിയ അവസ്ഥയിലായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്ന് വെള്ളം കടത്തി വിടുന്നതിനാല്‍ അണക്കെട്ടില്‍ 39.40 മീറ്ററായി ജലനിരപ്പ് ഉയരുകയും മലങ്കരയിലെ ഇടത്, വലത് കനാലുകള്‍ ഉയര്‍ത്തി വെള്ളം കടത്തി വിടുകയും ചെയ്തിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!