ChuttuvattomThodupuzha

മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി: വിദഗ്തരുടെ സഹായം ആവശ്യപ്പെടാൻ വിജിലൻസ് തീരുമാനം

മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയമായ അന്വേഷണത്തിന് സാങ്കേതിക വിദഗ്തരുടെ സഹായം ആവശ്യപ്പെടാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് വിഭാഗം അഴിമതിയും അപാകതയും കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ

അന്വേഷണം നടത്താനുള്ള തീരുമാനം. കെട്ടിടത്തിനുള്ളിലെ ലൈറ്റുകൾ, ഫാനുകൾ തുടങ്ങിയ ഇലക്ട്രിക് കണക്ഷനുകളും കൃത്യമായിട്ടല്ല സ്ഥാപിച്ചത്. ടോയിലറ്റ്ഡോറിന്റെ ലോക്ക് സംവിധാനം അടർന്ന് പോയിരുന്നു. റൂഫിങിൽ ഉപയോഗിച്ച ഷിംഗിൾസ് പൊളിഞ്ഞ് അടർന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലിലൂടെ മഴവെള്ളവും, ചപ്പുചവറുകളും അകത്തേക്ക് കയറി വൃത്തിഹീനമാകുന്നു. സൺഷേഡിലെ
പർഗോള ഓപ്പണിംഗിൽ ഒട്ടിച്ചിരുന്ന പോളി കാർബണേറ്റ് ഷീറ്റ്
ഇളകി മാറിയ അവസ്ഥയിലാണ്.
ഇതിലൂടെ മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങി ഭിത്തി നശിക്കാനുള്ള സാധ്യത ഏറെയാണ്. ഇത്തരം അപാകതകൾ റിപ്പോർട്ട്
ചെയ്തതോടെ അന്വേഷണം തുടരാൻ ഉത്തരവ് ആകുകയായിരുന്നു. രണ്ടാം ഘട്ടം എന്ന നിലയിൽ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിന് ജില്ല വിജിലൻസ് നിർദേശം നൽകി.
2018 ലാണ് എൻട്രൻസ് പ്ലാസ
നിർമാണം നടത്തിയത്.200 ആളുകൾക്ക് ഇരിക്കാനുള്ള ഓപ്പൺ സ്റ്റേജ് എൻട്രൻസ് പ്ലാസയിൽ സജ്ജമാക്കിയെങ്കിലും പൊതു പരിപാടികൾക്ക് വിട്ട് നൽകാനും അധികൃതർ തയ്യാറയില്ല.

Related Articles

Back to top button
error: Content is protected !!