ചെത്തു തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/Picsart_23-05-26_20-31-35-081-scaled.jpg?resize=780%2C470&ssl=1?v=1685113435)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഉടുമ്പന്നൂര്‍: കഴിഞ്ഞ ദിവസം കാണാതായ ചെത്തു തൊഴിലാളിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മഞ്ചിക്കല്ല് തയ്യില്‍ സുധാകരന് (63) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ട് 5.30 മുതല്‍ സുധാകരനെ കാണാതായിരുന്നു. ഇയാള്‍ കള്ള് ചെത്താന്‍ പോയി തിരികെ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയവര്‍ മഞ്ചിക്കല്ല് മത്തങ്ങതോടിന് സമീപം ബൈക്ക് കണ്ടെത്തി. തോട്ടില്‍ വീണതാകാമെന്ന നിഗമനത്തില്‍ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഏഴിന് മത്തങ്ങാചിറ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ.ജോബിയുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ, മക്കള്‍: സുനിത, ഗീതു. മരുമക്കള്‍: സുരേഷ്, ജില്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)