ChuttuvattomThodupuzha

മണക്കാട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

മണക്കാട്: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം മണക്കാട് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി.ശനിയാഴ്ച  രണ്ടിന് മണക്കാട് നിന്ന് ആരംഭിച്ച് കുന്നത്തുപാറ, അങ്കംവെട്ടി, ആൽപാറ, മണ്ണത്താംചേരി ,തുടങ്ങിയ സ്ഥലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങികൊണ്ട് അരിക്കുഴയിൽ സമാപിച്ചു.
യുഡിഎഫ് ഇടുക്കി ജില്ല കൺവീനർ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. പദയാത്രയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തുകയും ജാഥ ക്യാപ്റ്റൻമാരായ യുഡിഎഫ് കൺവീനർ  സഞ്ചയ് കുമാറിനും ചെയർമാൻ ജോയ് ജോസഫിനും പതാക കൈമാറുകയും ചെയ്തു.

 

അരിക്കുഴയിൽ സമാപിച്ച സമാപന ചടങ്ങ് ശ്രീ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ്  ടോണി കുര്യാക്കോസ്, യുഡിഎഫ് കൺവീനർ സഞ്ജയ് കുമാർ, ചെയർമാൻ ജോയ് ജോസഫ്, യുഡിഎഫ് നേതാക്കളായ ചാർലി ആൻ്റണി, എൻ ഐ ബെന്നി, എം മോനിച്ചൻ , പി പൗലോസ്, വി ജി സന്തോഷ്കുമാർ, ബോസ് തളിയംചിറ , പി എസ് ജേക്കബ്ബ്, ജോസ് മോൻ കഞ്ഞിരക്കൊമ്പിൽ,ബിബിൻ ജോസഫ്,ക്ലമൻ്റ് ഇമ്മാനുവൽ,ജോമോൻ കൂറ്റ്‌നാൽ, ബെന്നി അരഞ്ഞാണിയിൽ , ഫിലിപ്പ് ബെഞ്ചമിൻ,ജോസ് മാത്യു, യുഡിഎഫ് മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ ,യുഡിഎഫ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു..

Related Articles

Back to top button
error: Content is protected !!