Thodupuzha

മണക്കാട് പഞ്ചായത്ത് ബഡ്ജറ്റ്: പാര്‍പ്പിടത്തിനും ആരോഗ്യ മേഖലയ്ക്കും ഊന്നല്‍

മണക്കാട് : മണക്കാട് പഞ്ചായത്തില്‍ 130374043 രൂപ വരവും .124510000 രൂപ ചെലവും 5864043 രൂപ മിച്ചം വരുന്ന ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ: റോഷ്നി ബാബുരാജ് അവതരിപ്പിച്ചു.പാര്‍പ്പിട മേഖലക്ക് 72 ലക്ഷം , കാര്‍ഷിക മേഖല,ക്ഷീര വികസനം. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ സംഭരണം വിപണന കേന്ദ്രം എന്നിവയ്ക്കായി 75 ലക്ഷം രൂപയുടെയും വകയിരുത്തി. ഗതാഗതം, ശുചിത്വം മാലിന്യ സംസ്‌കരണത്തിനുമായി 1 . 5കോടി രൂപയും വകയിരുത്തിയ ബഡ്ജറ്റില്‍ പട്ടികജാതി ക്ഷേമം, കുടിവെള്ളം, വയോജന ക്ഷേമം.

മാതൃ ശിശുക്ഷേമ പദ്ധതികള്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്. ജേക്കബ്,മെമ്ബര്‍മാരായ ടോണി കുര്യാക്കോസ് , എം. മധു, വി.ബി. ദിലീപ് കുമാര്‍ എന്നിവര്‍ ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!