Moolammattam

മണപ്പാടി ചെക്ക്ഡാം പൊളിച്ച് നീക്കി

മൂലമറ്റം: മണപ്പാടി ചെക്ക്ഡാം പൊളിച്ച് നീക്കി. പന്ത്രണ്ട് വര്‍ഷം മുമ്പ് അറക്കും പഞ്ചായത്ത് 8 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ചെക്ക് ഡാമാണ് പൊളിച്ച് കളഞ്ഞത്. ചെക്ക്ഡാം കെട്ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മഴവെള്ള പാച്ചിലില്‍ തോടിന്റെ സൈഡ് ഇടിയുകയും മൂലമറ്റം പുള്ളിക്കാനം റോഡില്‍ കുടിവെള്ളം കയറി ഒഴുകുകയും ലക്ഷങ്ങള്‍ മുടക്കി തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും ചെയ്തു. പിന്നീടുണ്ടായ മലവെള്ളത്തില്‍ സംരക്ഷണഭിത്തി വീണ്ടും തകര്‍ന്നു.ഇതോടെ നാട്ടുകാര്‍ സംഘടിച്ച് ചെക്ക്ഡാം പൊളിച്ച് കളയാന്‍ പഞ്ചായത്തിനോടാവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മറ്റി ചെക്ക്ഡാം പൊളിക്കാന്‍ തീരമാനിച്ചു.അതനുസരിച്ച് ട്രാക്ടര്‍ കമ്പര്‍ സര്‍കൊണ്ടുവന്ന് കുഴിയടിച്ച് പൊട്ടിച്ചിട്ടു.അതങ്ങനെ ഒരു വര്‍ഷമായി കിടപ്പായിരുന്നു. വീണ്ടും നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹിറ്റാച്ചി ഇറക്കി പൊട്ടിച്ച് വച്ചിരുന്ന ചെക്ക്ഡാം പൊളിച്ച് മാറ്റി. പഞ്ചായത്തിന് പതിനഞ്ച് ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം. വര്‍ഷങ്ങള്‍ക്കു് മുമ്പ് ഇവിടം ഒരു കുഴിയായിരുന്നു. നാട്ടുകാര്‍ മണല്‍ വാരാനും വിനോദ സഞ്ചാരികളും കുളിക്കാനും ഉപയോഗിച്ചു കൊണ്ടിരുന്ന സ്ഥലം ഇതോടെ നഷ്ടപ്പെട്ടു.ഇലപ്പള്ളി വെള്ളൂര്‍ തോടും കണ്ണിക്കല്‍ തോടും സംഘമിക്കുന്ന സ്ഥലമാണ് ഇവിടത്തെ വെള്ളച്ചാട്ടം കാണാനുമൊബൈലില്‍ പിടിക്കാനും ഒക്കെയായി ഇഷ്ടം പോലെ ആളുകള്‍ എത്തി കൊണ്ടിരുന്ന സ്ഥലം കൂടിയാണ് ഇത്.

 

Related Articles

Back to top button
error: Content is protected !!