ChuttuvattomThodupuzha

സോമശേഖരൻ.സി.ജി.ക്ക് ഈ വർഷത്തെ മാനവസേവാ പുരസ്‌കാരം

തൊടുപുഴ : എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വിവേകാനന്ദ ധര്‍മ്മ പ്രചാരണ സംഘം നൽകി വരുന്ന മാനവസേവാ പുരസ്‌കാരത്തിന് ഈ വർഷം പ്രശസ്ത സാമൂഹിക സാംസ്കാരിക പ്രവർത്തകനായ സോമശേഖരൻ.സി.ജി.യെ തെരെഞ്ഞെടുത്തു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും സംഘം രക്ഷാധികാരിയുമായ അഡ്വക്കേറ്റ് വി. ശാന്താറാം, പ്രസിഡന്റ് ഡോക്ടർ ബാലചന്ദ്രൻ, ബാലകൃഷ്ണ പ്രഭു, സി.എം. ബഷീർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. അദ്ദേഹം നടത്തുന്ന കൗമാരക്കാരായ ബാലികാ ബാലന്മാരുടെ ക്ഷേമ, പുനരധിവാസ പ്രവർത്തനങ്ങൾ, കുട്ടികൾക്കായി കേരളത്തിലുടനീളം നടത്തുന്ന വ്യക്തിത്വ വികസന, ബോധവത്കരണ ക്ലാസുകൾ, ദേശഭക്തിയുണർത്തുന്ന സെമിനാറുകൾ എന്നിവ മുൻനിർത്തിയാണ് അവാർഡിനായി സോമശേഖരൻ.സി.ജി. യെ തിരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!