Thodupuzha

മണ്ഡലകാല പൂജാ സമർപ്പണവും, നന്ദി വാഹന പ്രതിഷ്ഠയും

 

വെൺമണി:പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാല പൂജാ സമർപ്പണവും, നന്ദി വാഹന പ്രതിഷ്ഠയും, സർപ്പബലിയും ദേശ ഗുരുതിയും, ദേവപ്രശ്ന പരിഹാര ക്രിയകളും ക്ഷേത്രം തന്ത്രി സതീശൻ ഭട്ടതിരി ചെങ്ങന്നൂരിന്റെയും, ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത്ത് തന്ത്രികളുടെയും, ഏഴോളം വേദപണ്ഡിതന്മാരുടെയും കാർമികത്വത്തിൽ നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വളരെ വിപുലമായ പരിപാടികളോടുകൂടിയായിരുന്നു ചടങ്ങ്. ചടങ്ങുകൾക്ക് ക്ഷേത്രം സെക്രട്ടറി ബിനു പിള്ള, പ്രസിഡന്റ് സുമിത്ത് തന്ത്രി, ജോയിൻ സെക്രട്ടറി ബിനു പൂവക്കാട്ട്, മറ്റ് ഭരണസമിതി, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!