Thodupuzha

മങ്ങാട്ട്കവല ഷോപ്പിങ് കോംപ്ലക്സ് തുറന്ന് നൽകണം: കേരളാ കോൺഗ്രസ് ജേക്കബ്

തൊടുപുഴ: പത്ത് കോടി രൂപായിലധികം മുടക്കി നിർമ്മാണം പൂർത്തിയാക്കിയ മങ്ങാട്ട്കവല ബസ് സ്റ്റാൻഡിൽ നഗരസഭ നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്സ് തുറന്ന് നൽകണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുൻഭരണ സമിതിയുടെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തിയ കെട്ടിടമാണിപ്പോൾ പ്രയോജന രഹിതമായി കിടക്കുന്നത്. കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ഇതിനായി ഫണ്ട് ലഭ്യമാക്കാനോ പോലും നിലവിലെ ഭരണ സമിതിക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വാടക നിരക്കിലും സെക്യൂരിറ്റി തുകയിലും കുറവ് വരുത്തിയാൽ മുഴുവൻ മുറികളും വാടകക്കെടുക്കാൻ ആളുകൾ തയ്യാറാകും. ഇതിലൂടെ നഗരസഭയ്ക്ക് വരുമാന നേട്ടവും ഉണ്ടാകും. ഇക്കാര്യത്തിൽ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തൊടുപുഴയിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാഹുൽ പള്ളത്ത് പറമ്പിൽ അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് മാർട്ടിൻ മാണി, നേതാക്കളായ ടോമി മൂഴിക്കുഴിയിൽ, ബാബു വർഗീസ്, തോമസ് വണ്ടാനം, രാജു തെറ്റാലിൽ,
ജോണി മാടവന, ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!