Thodupuzha

മണിനാദം നാടന്‍പാട്ട് മത്സരം

തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രം 20 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ വെച്ച് കലാഭവന്‍മണിയുടെ സ്മരണര്‍ത്ഥം മണിനാദം നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും. 10 പേരടങ്ങുന്ന 18 നും 40 നും മധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ ആണ് ടീമില്‍ ഉണ്ടായിരിക്കേണ്ടത്. മത്സരത്തിനായി പ്രി റെക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കുന്നതല്ല.

പരമാവധി സമയം 10 മിനിറ്റ് ആയിരിക്കും. ഗാനങ്ങള്‍ ഏത് ഭാഷയിലും ആകാം. യൂത്ത് , യുവ , അവളിടം ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ജില്ലാതല മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 പ്രൈസ് മണി ആയി നല്‍കും. ജില്ലാതല മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതല മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 100000, 75000, 50000 വീതം പ്രൈസ് മണി ആയി ലഭിക്കുന്നതാണ്. ഫോണ്‍: 9895183934

Related Articles

Back to top button
error: Content is protected !!