Thodupuzha

മങ്കുഴി സെന്റ്.സെബാസ്റ്റ്യന്‍ പള്ളിയില്‍ തിരുനാളിന് തുടക്കം

ഉടുമ്പന്നൂര്‍: മങ്കുഴി സെന്റ്.സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി.സെബസ്ത്യാനോസിന്റ തിരുനാള്‍ ആരംഭിച്ചു. 19 ന് കുന്നേരം വൈകുന്നേരം 4.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, സന്ദേശം- ഫാ.ആന്‍ഡ്രൂസ് മൂലയില്‍,6.15ന് പ്രദക്ഷിണം ഉടുമ്പന്നൂര്‍ ടൗണിലേയ്ക്ക്. 20 ന് രാവിലെ 6. ന് വി.കുര്‍ബാന, 6.45 ന് വി.കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം- മാര്‍.ജോയി ആലപ്പാട്ട് (ചിക്കാഗോ രൂപതാ മെത്രാന്‍ ,12 ന് പ്രദക്ഷിണം പരിയാരം പന്തലിലേയ്ക്ക്. ഒന്നിന് സമാപന പ്രാര്‍ഥന എന്നിവയാണ് തിരുകര്‍മങ്ങളെന്ന് വികാരി ഫാ.ജോസ് പൊത്തൂര്‍, ഫാ.മാത്യു രാമനാട്ട് (അസി.വി കാരി). കൈക്കാരന്‍മാരായ ഷിന്റോ പുലിതൂക്കില്‍, ജോമി റാത്തപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!