Thodupuzha

മന്നത്ത് പത്മനാഭന്റെ 145 -ാംമത് ജയന്തിദിനം  ആചരിച്ചു

 

 

 

തൊടുപുഴ: മന്നത്ത് പത്മനാഭന്റെ 145 -ാംമത് ജയന്തിദിനം എന്‍.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. യൂണിയന്‍ ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള ആചാര്യന്റെ ഫോട്ടോക്ക് മുന്‍പില്‍ ഭദ്രദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദ കൈമള്‍, പ്രതിനിധി സഭാമെമ്പര്‍ പി.എസ്.മോഹന്‍ദാസ്, വനിതാ യൂണിയന്‍ പ്രസിഡന്റ് ജലജാ ശശി, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍, യൂണിയന്‍ സെക്രട്ടറി കെ.ആര്‍ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്റെ കീഴിലുള്ള 37 കരയോഗങ്ങളിലും മന്നം ജയന്തിദിനം സമുചിതമായി ആചരിച്ചു. ആചാര്യ ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയന്‍ മന്ദിരവും,കരയോഗമന്ദിരങ്ങളും കൊടിതോരണങ്ങള്‍,ദീപങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിച്ചു.താലൂക്ക് യൂണിയന്‍ കമ്മറ്റി അംഗങ്ങള്‍,വനിതായൂണിയന്‍ കമ്മറ്റി അംഗങ്ങള്‍,യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, കരയോഗ,വനിതാസമാജ,സ്വയംസഹായ സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പുഷ്പാര്‍ച്ചനയിലും സമ്മേളനത്തിലും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!