ChuttuvattomThodupuzha

വരകൾ പലതും മാഞ്ഞു തുടങ്ങി: അപകടങ്ങൾ തെളി‍ഞ്ഞു

തൊടുപുഴ∙ തൊടുപുഴ – പാലാ റോഡിലെ വളവുകളിൽ വര മറികടക്കാതിരിക്കാൻ പോലും വരയില്ല. റോഡ് നിർമ്മാണവേളയിൽ വരച്ച സുരക്ഷാ വരകളെല്ലാം പൂർണമായും മാഞ്ഞ സ്ഥിതിയാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും വര മറികടക്കാതിരിക്കാൻ പോലും വരയില്ലാത്ത അവസ്ഥയാണ്. വരയോടൊപ്പം സ്ഥാപിച്ചിരുന്ന റിഫ്ലക്ടറുകൾ പലതും ഇളകിപ്പോയി. മറ്റുള്ളവ
പകൽ സമയത്ത് ദൃശ്യവുമല്ല കൂടാതെ മഴക്കാലം വന്നതോടെ വളവുകളിലേക്ക് മണൽ ഒഴുകി അടിഞ്ഞുകൂടുന്ന സ്ഥിതിയുമുണ്ട്.

ഈ റൂട്ടിലെ അപകട സ്പോട്ടുകളായ നടുക്കണ്ടം വളവ്, പ്ലാന്റേഷൻ വളവ്, പുത്തൻപള്ളി വളവ്, നെല്ലാപ്പാറയിലെ വളവുകൾ എന്നിവിടങ്ങളിലും വരകൾ മാഞ്ഞ സ്ഥിതിയാണ്. റോഡിൽ വരയില്ലാത്തത് മുതലാക്കി, ഓവർടേക്കിങ് പാടില്ലാത്ത സ്ഥലത്തു പോലും അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്ന ശീലം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പതിവാക്കുന്നത് ചെറുവാഹനങ്ങൾക്ക് വലിയ ഭീഷണിയാകുകയാണ്. ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ
തയാറാകുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാര മാർ​​​ഗം കണ്ടെത്തണമെന്നാണ്
ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!