Moolammattam

വ്യാപാരി വ്യവസായി വാഹന ജാഥക്ക് മൂലമറ്റത്ത് സ്വീകരണം

മൂലമറ്റം: വ്യാപാരി വ്യവസായി ഏകോപനസമതിയുടെ വാഹന ജാഥക്ക് മൂലമറ്റത്ത് സ്വീകരണം നല്‍കി. വ്യാപാരികള്‍ 28ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയുടെ ഭാഗമായി വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിയുടെ വാഹന ജാഥക്കാണ് മൂലമറ്റത്ത് സ്വീകരണം നല്‍കിയത്. ജില്ലയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുക, ഹെല്‍ത്ത് കാര്‍ഡ് നിബന്ധന പിന്‍വലിക്കുക, ഡീസല്‍ പെട്രോള്‍ സെസ്, കെട്ടിട നികുതി വര്‍ധന, ഹരിത കര്‍മ്മ സേന പിരിവ്, വെള്ളക്കരം, വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് തുടങ്ങിയവ പിന്‍വലിക്കുക, വെട്ടി കുറച്ച വ്യാപാരി പെന്‍ഷന്‍ പുനസ്ഥാപിക്കുക, ജിഎസ്ടിക്ക് ആംനെസ്റ്റി സക്കീം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 28ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുന്നത്. ടോമി വാളികുളം യോഗത്തിന് അധ്യക്ഷത വഹിച്ചു. നജീബ് ഇല്ലത്ത് പറമ്പില്‍, കെ.ആര്‍ വിനോദ്, ജോസഫ് പറക്കല്‍ ബന്നി കാദംബരി എ.ഡി, മാത്യു സിബി മാളിയേക്കല്‍, ഒ കെ ചന്ദ്രന്‍, അജികുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂലമറ്റത്തെ സ്വീകരണത്തിനു ശേഷം കുടയത്തൂരും മുട്ടത്തും വാഹനജാഥയ്ക്ക് സ്വീകരണം നല്‍കി.

Related Articles

Back to top button
error: Content is protected !!