Thodupuzha

എക്‌സൈസ് ഓഫീസിലേയ്ക്ക്  മാര്‍ച്ച് നടത്തി

 

തൊടുപുഴ: കള്ളുചെത്തു വ്യവസായത്തെ സംരക്ഷിക്കുക, വ്യാജചാരായ വില്‍പനയും വ്യാപനവും കര്‍ശനമായി തടയുക, കള്ളുഷാപ്പുകളില്‍ നടത്തുന്ന അനധികൃത റെയ്ഡും വിവിധ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന മാസപ്പടി പിരിവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കള്ള് ചെത്തു വില്‍പ്പന തൊഴിലാളികള്‍ തൊടുപുഴ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.എം.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ എന്‍.വി.ബേബി, വി.എ.കുഞ്ഞുമോന്‍, ടി.ആര്‍.സോമന്‍, എം.കുമാരന്‍, എം.കമറുദീന്‍, കെ.വി. ജോയി എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ നിന്നും പ്രകടനമായിട്ടാണ് തൊഴിലാളികള്‍ എക്‌സൈസ് ഓഫീസിനു മുന്‍പിലെത്തി ധര്‍ണ നടത്തിത്.

Related Articles

Back to top button
error: Content is protected !!