ChuttuvattomCrimeMoolammattam

മൂലമറ്റത്ത് വൻ ചാരായവേട്ട; 220 ലിറ്റർ കോടയും 9 ലിറ്റർ ചാരായവും പിടികൂടി

മൂലമറ്റം: ലോട്ടറി കച്ചവടത്തിന്റെ മറവിൽ വാറ്റ് -ചാരായ വിൽപ്പന നടത്തിയവർ അറസ്റ്റിൽ. പെരിങ്ങാശ്ശേരി മണത്തോട്ടത്തിൽ ബൈജു കുമാറും സുഹൃത്തായ പാലയ്ക്കപ്ലാക്കൽ ആനന്ദുമാണ് അറസ്റ്റിലായത്.പ്രതികളുടെ പക്കൽ നിന്നും 220 ലിറ്റർ കോടയും 9 ലിറ്റർനാടൻ ചാരായവും,  വാറ്റ് ഉപകരണങ്ങളും പിടികൂടി. ഉപ്പുകുന്ന് , പെരിങ്ങാശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വാറ്റ് -ചാരായ വിൽപ്പന നടക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

താന്നിയ്ക്കപ്പടി – താഴെ മൂലക്കാട് റോഡിന് സമീപമുള്ള ചെറുവെള്ളചാട്ടത്തിനു അടുത്തുനിന്നുമാണ് ഇരുടെ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.വാറ്റ് കേന്ദ്രത്തിൽ നിന്നും നാല് വലിയ കന്നാസുകളിൽ 220 ലിറ്റർ കോടയും രണ്ട് മണിക്കൂർ കൊണ്ട് 30 ലിറ്റർ ചാരായം വാറ്റാൻ സജ്ജമാക്കിയ വലിയ വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂലമറ്റം എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ അഭിലാഷ് കെ യുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.മദ്യം , മയക്കുമരുന്ന് , നിരോധിത പുകയില ഉല്പന്നങ്ങൾ സംബന്ധിച്ച പരാതികൾ 04862276566 എന്ന നമ്പറിലോ 9400069543 നമ്പരിലും വിളിച്ചോ, വാട്ട്സാപ്പ് വഴിയൊ അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും എക്സൈസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!