Thodupuzha

മാസ്റ്റര്‍ പ്ലാന്‍: കോണ്‍ഗ്രസ്  മുനിസിപ്പല്‍ ഓഫീസ് ധര്‍ണ മൂന്നിന് 

തൊടുപുഴ: ജനദ്രോഹ മാസ്റ്റര്‍ പ്ലാന്‍ റദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്നിന് രാവിലെ 10 ന് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താന്‍ രാജീവ് ഭവനില്‍ ചേര്‍ന്ന നേതൃ യോഗം തീരുമാനിച്ചു. നഗര വികസനത്തിന് അനുയോജ്യമായ ജനപക്ഷ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പന ചെയ്യാന്‍ പി.എന്‍ രാജീവന്‍, കെ. ദീപക്, ടി.കെ സുധാകരന്‍ നായര്‍, ജോര്‍ജ് താന്നിക്കന്‍, ആര്‍. ജയന്‍ എന്നിവരുള്‍പ്പെട്ട ഉപസമിതിയെ കോണ്‍ഗ്രസ് ചുമതപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ്, ജോണ്‍ നെടിയപാല, ജാഫര്‍ ഖാന്‍ മുഹമ്മദ്, ചാര്‍ളി ആന്റണി, എം.എച്ച് സജീവ് എന്നിവര്‍ പ്രസംഗിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!