Thodupuzha

മാസ്റ്റര്‍ പ്ലാന്‍; പകര്‍പ്പ്  പരിശോധനക്ക് ലഭ്യമാക്കി നഗരസഭ

 

തൊടുപുഴ: നഗരസഭയിലെ നിര്‍ദ്ദിഷ്ട കരട് മാസ്റ്റര്‍ പ്ലാനിന്റെ പകര്‍പ്പ് പ്രവൃത്തി സമയത്ത് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി നഗരസഭാ ഓഫീസില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കരട് മാസ്റ്റര്‍ പ്ലാനിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുള്ള സമയ പരിധി 60 ദിവസത്തേയ്ക്ക് ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ 19ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ഇതിനോടകം ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് മാര്‍ച്ച് 19 വരെയുള്ള 60 ദിവസത്തിനുള്ളില്‍ തൊടുപുഴ മുനിസിപ്പല്‍ സെക്രട്ടറിയ്ക്ക് രേഖാമൂലം അവ നല്‍കാവുന്നതാണ്. ഇതുവരെ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്പെഷ്യല്‍ കമ്മറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!