IdukkiLocal Live

മാത്യു കുഴല്‍നാടന് ധാര്‍മികതയില്ല, വാചകം മാത്രമാണുള്ളത് : സി.വി.വര്‍ഗീസ്

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കൈയേറ്റത്തില്‍ റവന്യു വകുപ്പ് കേസെടുത്തതിന് പിന്നാലെ മാത്യു കുഴല്‍നാടനെതിരേ സിപിഎം. ചിന്നക്കനാലില്‍ നടന്നത് പച്ചയായ കൈയേറ്റമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പ്രതികരിച്ചു. മാത്യുവിന് ധാര്‍മികയില്ല, വാചകം മാത്രമാണ് ഉള്ളത്. ധാര്‍മികത ഉണ്ടെങ്കില്‍ അധിക ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാകണം. അറിയാതെ മതില്‍ കെട്ടിയതാണ് എന്ന് പറയുന്നില്‍ എന്ത് ന്യായമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നിയമജ്ഞനായ മാത്യു ഒന്നുമറിയാത്ത കൊച്ചു കുട്ടിയൊന്നുമല്ല, അധികഭൂമി കൈവശം വച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലെന്ന് അറിയാം. അതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തു കൊള്ളാന്‍ മാത്യു പറയുന്നത്. മാത്യു കൈവശം വച്ചിരിക്കുന്ന അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകള്‍ക്ക് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button
error: Content is protected !!