IdukkiLocal Live

മെയ് ദിന പരിപാടികള്‍ സംഘടിപ്പിക്കണം : ലേബര്‍ കമ്മീഷണര്‍

ഇടുക്കി : സാര്‍വ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും വിവിധ കലാകായിക പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇതിന് സ്ഥാപന,തോട്ടം ഉടമകള്‍ നടപടി സ്വീകരിക്കണം. നിലവിലുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കാത്ത രീതിയിലാകണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!