ChuttuvattomThodupuzha

എംബിഎ ബിരുദധാരികള്‍ തൊഴില്‍ദാതാക്കളാകണം; ടി.കെ ജോസ്

വാഴക്കുളം: എംബിഎ ബിരുദധാരികള്‍ തൊഴില്‍ദാതാക്കളാകണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു. വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിലെ 13-ാം എംബിഎ ബാച്ച് ബിരുദദാനചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.2021-23 ബാ​ച്ചി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക്കു​ള്ള പു​ര​സ്കാ​രം അ​ല​ൻ ഡേ​വി​ഡും മി​ക​ച്ച പ്രോ​ജ​ക്ടി​നു​ള്ള പു​ര​സ്കാ​രം ജൂ​വ​ൽ ജേ​ക്ക​ബും ക​ര​സ്ഥ​മാ​ക്കി. വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സെബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!