Thodupuzha

എം.ഡി.എം.എയുമായി യുവാക്കൾ എക്സൈസ് പിടിയിൽ

തൊടുപുഴ:എം.ഡി.എം.എയുമായി യുവാക്കൾ എക്സൈസ് പിടിയിൽ. ഓട്ടോ തൊഴിലാളിയായ
മഞ്ഞള്ളൂർ അച്ചൻകവല തൈപ്പറമ്പിൽ
അൻസിഫ് അൻസാർ (25),
പെരുമ്പള്ളിച്ചിറ കുന്നത്ത്
ഷംനാസ് ഷാജി (33) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ലഹരി ഇടപാട് നടക്കുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്
രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടിച്ചെടുത്തത്. പ്രതികളിൽ നിന്ന് 72 മില്ലി ഗ്രാം എം.ഡി.എം.എ, കാർ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. വെങ്ങല്ലൂർ – മങ്ങാട്ട് കവല നാല് വരി പാതയിൽ ശനിയാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഷംനാസ് മാസങ്ങൾക് മുമ്പ് പോലീസ് ഉദ്യോഗസ്ഥനൊപ്പം എം.ഡി.എം.എ വിൽപ്പനക്കിടെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് ആഴ്ച്ചകൾ മാത്രമേ ആയിട്ടുള്ളൂവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതികളെ ഇടുക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പദ്മകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ. മജീദ്, കെ.വി. സുകു, സിവിൽ എക്സൈസ് ഓഫീസർമാരായ അഗസ്റ്റിൻ ജോസഫ്, പി.എസ്. ബിനീഷ് കുമാർ, വി. റിനേഷ്, ഡ്രൈവർ എം.എ. സലിം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!