Thodupuzha

വിദ്യാർത്ഥികൾക്കായി വിൽപനക്ക് എത്തിച്ച എം.ഡി.എം.എ പിടികൂടി

 

മുട്ടം:വിദ്യാര്‍ത്ഥികള്‍ക്കായി വില്‍പനക്ക് എത്തിച്ച എം.ഡി.എം.എ പിടികൂടി. മൂവാറ്റുപുഴ മാറാടിയില്‍ കീരിമടയില്‍ ബേസില്‍ (23), മൂവാറ്റുപുഴ പെരുമറ്റം കൂട്ടിക്കല്‍ സൈനസ് (26), മൂവാറ്റുപുഴ ടൗണില്‍ വെള്ളൂര്‍കുന്നംഭാഗം പുത്തന്‍പുരയില്‍ അസ്ലം (26), മൂവാറ്റുപുഴ കണ്ടാപറമ്പില്‍ സാബിത്ത് (29) എന്നിവരെയാണ് മലങ്കര ഡാം ഭാഗത്തുനിന്ന് പിടികൂടിയത്.ഇവരില്‍ നിന്നും വിപണിയില്‍ 34000 രൂപ വിലവരുന്ന 11.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.മുട്ടത്തെ അറിയപ്പെടുന്ന ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വില്‍പനക്ക് എത്തിച്ചതാണ് ലഹരി എന്ന് പൊലീസ് പറഞ്ഞു.എം.ഡി.എം.യുമായി വന്ന കൊറോള കാര്‍ ഉള്‍പ്പടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടു്.തൊടുപുഴ ഡി.വൈ.എസ്.പി.യും മുട്ടം എസ്.ഐ ഷാജഹാനും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇന്നലെ വൈകുന്നേരം 6 ഓടെ ഇവരെ പിടികൂടിയത്.

ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അളവില്‍ പോലീസ് പിടികൂടിയ എം.ഡി.എം.എ കേസ് ആണിത്

ഡാന്‍സാഫ് ടീമില്‍ എസ്.സി.പി.ഒ മാരായ മഹേഷ് ഈഡന്‍, സിയാദ് ബീന്‍, ജോയി,സതീഷ്, സുദീപ്, സി.പി.ഒ മാരായ നദീര്‍ മുഹമ്മദ്, അനൂപ്, ടോം സ്‌കറിയ എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ അന്വേഷണത്തിലൂടെ എം.ഡി.എം യുടെ സ്രോതസ് അറിയുന്നതിനായി പ്രതികളെ കേസിലെ അന്വേഷണത്തിനായികസ്റ്റഡിയില്‍ വാങ്ങുമെന്ന് മുട്ടം പൊലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!