Thodupuzha

മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു 

 

തൊടുപുഴ: തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ഭക്ഷണവിതരണമേഖലയിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ച് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. തൊടുപുഴ വ്യാപാരഭവനില്‍ അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ക്യാമ്പ് മുന്‍ പ്രസിഡന്റ് ടി.എന്‍ പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണ വിതരണ മേഖലയിലെ നൂറ്റമ്പത്തോളം ജീവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. തൊടുപുഴയിലെ നീതി മെഡിക്കല്‍ ലാബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ഡോ. മേരിക്കുട്ടി ജോസ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, സെക്രട്ടറി ബെന്നി ഇല്ലിമൂട്ടില്‍, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജാകുമാരി വി. ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!