IdukkiLocal Live

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം : കോണ്‍ഗ്രസ് നേതൃ സംഘം സന്ദര്‍ശനം നടത്തി

ഇടുക്കി : മെഡിക്കല്‍ കോളേജില്‍ സമരം നടത്തിവരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യമുന്നയിച്ച് ആശുപത്രി പടിക്കല്‍ രാപ്പകല്‍ സമരം നടത്തിവരികയാണ വിദ്യാര്‍ത്ഥികള്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ ലാബോറട്ടറി , ഹോസ്റ്റല്‍ സൗകര്യം , വിദഗ്ധരായ ഫാക്കല്‍റ്റികള്‍ എന്തിനേറെ ന്യൂ ബ്ലോക്കില്‍ ത്രീ ഫെയ്സ് കണക്ക്ഷന്‍ ഉള്‍പ്പെടെയുള്ള കുറവുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരം നടത്തിവരുന്നത്. സമരം നടത്തിവരുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. കെപിസിസി അംഗം എ.പി.ഉസ്മാന്‍ , ഡിസിസി. ജനറല്‍ സെക്രട്ടറി എം.ഡി. അര്‍ജുനന്‍, നേതാക്കളായ എസ്.റ്റി. അഗസ്റ്റിന്‍, സന്തോഷ് കൊല്ലിക്കൊളവില്‍, റ്റി.എന്‍.ബിജു, പി.ജെ ജോസഫ് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!