Thodupuzha

നയ വിശദീകരണ യോഗവും സ്വീകരണവും ഒരുക്കി ബി.ജെ.പി

മുതലക്കോടം:ഭാരതീയ ജനതാ പാര്‍ട്ടി വെങ്ങല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നയ വിശദീകരണ യോഗവും, മറ്റു പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി.യിലേക്ക് വന്നു ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും നല്‍കി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ടി.ജെ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള നിരവധി കുടുംബങ്ങളാണ് ബി.ജെ.പി.യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എത്തിചേര്‍ന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. വെങ്ങല്ലൂര്‍ ഏരിയ പ്രസിഡന്റ് പ്രദീപ്കുമാര്‍ കെ.ബി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം, ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ അംഗം ശ്രീനഗരി രാജന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് സി, മണ്ഡലം സെക്രട്ടറി രാജേഷ് പൂവശേരി, എന്നിവര്‍പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!