ChuttuvattomThodupuzha

കരിങ്കുന്നത്ത് മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കരിങ്കുന്നത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഐഎംഎ യുടെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നെടിയകാട് എല്‍എഫ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഫാ.തോമസ് പൂവത്തിങ്കല്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് സോണി സിറിയക് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. കരിങ്കുന്നം സെക്രട്ടറി ജോര്‍ജ് മുല്ലക്കരി രക്തദാനത്തെക്കുറിച്ചും ദാതാവിനും സ്വീകര്‍ത്താവിനും ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും കൂടുതല്‍ ആളുകള്‍ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരേണ്ടതിനെക്കുറിച്ചും ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിച്ചു. ജെസിഐ കുടുംബാഗങ്ങളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കരിങ്കുന്നം പ്രദേശത്ത് ദീര്‍ഘനാളുകള്‍ക്കു ശേഷം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!