ChuttuvattomThodupuzha

തൊടുപുഴയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വ്യാപാരിദിനം ആചരിച്ചു

തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്‍ വ്യാപാരിദിനം ആചരിച്ചു. തൊടുപുഴ വ്യാപാരഭവനില്‍ അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരഷോത്തമന്‍ പതാക ഉയര്‍ത്തി വ്യാപാരിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിരവധി പ്രശ്നങ്ങളിലൂടെ കടന്ന പോകുന്ന വ്യാപാരസമൂഹം ഒറ്റകെട്ടായി നിന്ന് പ്രതിസന്ധികളെ തരണം ചെയ്യണമെന്ന് പ്രസിഡന്റ് വ്യാപാരിദിന സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ നിര്‍ധന കുടുംബത്തിന് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷഹന ജാഫറിന്റെ സാന്നിദ്ധ്യത്തില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുടുംബസുരക്ഷാ പദ്ധതിയുടെ തൊടുപുഴ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ ട്രഷറര്‍ ആര്‍. രമേശ് പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ നിന്ന് സ്വീകരിച്ച് നിര്‍വഹിച്ചു. അസോസിയേഷന്റെ നേതൃത്വത്തിലും യൂത്ത് വിംഗിന്റെ നേതൃത്വത്തിലും മുതിര്‍ന്ന അംഗങ്ങളെ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് ആദരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്ര. സജിപോള്‍, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, വി. സുവിരാജ്, ബെന്നി ഇല്ലിമൂട്ടില്‍, ഇ.എ. അഭിലാഷ്, സജിത്ത് കുമാര്‍, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, അസോസിയേഷന്‍ യൂത്ത് വിംഗ് ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!