Thodupuzha

ചെറുകിട വ്യാപാരികള്‍ക്കുള്ള വായ്പ്പാ പദ്ധതിയുമായി തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

 

തൊടുപുഴ :തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാക്‌സ് വാല്യൂമായി സഹകരിച്ചു കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കുള്ള വായ്പ്പാ പദ്ധതി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. രാജു തരണിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ മാനേജര്‍ ശ്രീ. നിമിഷ്, ബി. ഡി. എം. ശ്രീ.ഹര്‍ഷന്‍, ബ്രാഞ്ച് മാനേജര്‍ ശ്രീമതി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് വ്യാപാരമാന്ദ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സെക്യൂരിറ്റി ഇല്ലാതെ 50000 രൂപ വരെ 2000 രൂപ പലിശ മാത്രം ഈടാക്കുന്ന ഈ പദ്ധതി സാധാരണ ചെറുകിട വ്യാപാരികള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ രാജു തരണിയില്‍ അഭിപ്രായപ്പെട്ടു.
ഈ ലോണിന്റെ തിരിച്ചടവ് വ്യാപാരസ്ഥാപനങ്ങളില്‍ വന്ന് കളക്ട് ചെയ്യും എന്നുള്ളതാണ് ഈ ലോണിന്റെ പ്രത്യേകത എന്ന് റീജിയണല്‍ മാനേജര്‍ ശ്രീ.നിമിഷ് പറഞ്ഞു. ഇതോടൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്കുള്ള മാക്‌സ് വാല്യൂ കിറ്റ് വിതരണവും യോഗത്തില്‍ നടന്നു.

Related Articles

Back to top button
error: Content is protected !!