Thodupuzha

മര്‍ച്ചന്റസ് യൂത്ത് വിങ്  നസ്‌റുദ്ധീന്‍ അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: മര്‍ച്ചന്റസ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ ടി.നസ്‌റുദ്ധീന്‍ അനുസ്മരണം പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. സംഘടനയെ തന്റെ അവസാന ശ്വാസം വരെ കൊണ്ടു നടക്കുകയും ധീരോത്തമായ സമര പോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയും ചെയ്തവ്യാപാരികളുടെ അനിഷേധ്യനായ നേതാവും

വ്യാപാരികളുടെ മാര്‍ഗദര്‍ശിയായി നിലകൊണ്ട നേതാവായിരുന്നു ടി.നസ്‌റുദ്ദീന്‍ എന്ന് യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി പറഞ്ഞു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, ട്രഷറര്‍ മനു തോമസ്, വൈസ് പ്രസിഡന്റ് സരിന്‍ സി.യു, ജോയിന്റ് സെക്രട്ടറിമാരായ അനസ് പെരുനിലം, ജോഷി ജോര്‍ജ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!