Thodupuzha
കുമാരമംഗലം എംകെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-14-at-12.13.13-PM.jpeg?resize=780%2C470&ssl=1?v=1657797215)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുമാരമംഗലം: എംകെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ ഷിബു വി എസ്സിന്റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് സന്തോഷ് അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂമാന്‍ കോളേജ് കൊമേഴ്സ് വിഭാഗം മേധാവി പ്രജീഷ് സി മാത്യു മുഖ്യ പ്രഭാഷണം നടത്തി. എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഷിബു വി എസ് ആഷംസയും, കുമാരമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സിബിന് വര്‍ഗീസ്, ഹെഡ്മാസ്റ്റര് എസ് സാവിന്‍, വിദ്യാര്‍ത്ഥി പ്രതിനിധി അലീന ബാബു, എന്നിവര്‍ ആശംസയും, സ്റ്റാഫ് സെക്രട്ടറി ബിവോയ് ജോര്‍ജ് നന്ദിയും പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)