KarimannorLocal Live

കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ 207 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 2024 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്, 27 പേര്‍ക്ക് ഒമ്പത് എ പ്ലസ്, പ്ലസ് ടു പരീക്ഷയില്‍ 73 പേര്‍ക്ക് ഫുള്‍ എ പ്ലസ്, 22 പേര്‍ക്ക് അഞ്ച് എ പ്ലസ് എന്നിങ്ങനെയായിരുന്നു വിജയം. ജില്ലയിലെയും കോതമംഗലം രൂപതയിലെയും ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മെറിറ്റ് ഡേയുടെ ഉദ്ഘാടനം കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷനായ യോഗത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി മുഖ്യപ്രഭാഷണം നടത്തി.

കോതമംഗലം കോര്‍പ്പറേറ്റ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടറുമായ ഫാ. പോള്‍ പാറേത്താഴം പുരസ്‌കാര വിതരണം നടത്തി. പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു എടാട്ട്, കരിമണ്ണൂര്‍ പഞ്ചായത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളില്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി സിറിയക്, പിറ്റിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍ , ഹെഡ്മാസ്റ്റര്‍ സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായ ആന്‍ മരിയ മൈക്കിള്‍, തെരേസ് മാത്യു എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

 

 

Related Articles

Back to top button
error: Content is protected !!