Thodupuzha

കഞ്ഞിക്കുഴി എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

തൊടുപുഴ: കഞ്ഞിക്കുഴി നങ്കി സിറ്റി എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ 44 വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. അതോടൊപ്പം യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. റിട്ട. പ്രിന്‍സിപ്പല്‍ ജിജിമോള്‍ എന്‍.എം, അധ്യാപകരായ ഷാജി എ.വി, അനിതകുമാരി കെ.എസ്, രമ്യ.ബി എന്നിവര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.പി. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ വി.ബി സുകുമാരന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ്.എം.എം, എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ മനോജ്, ഷിബു പി.ടി, പി.ടി.എ പ്രസിഡന്റ്് സുരേഷ് കല്ലുവെട്ടത്ത്, എസ്.എന്‍.ഡി.പി യോഗം കഞ്ഞിക്കുഴി ശാഖാ സെക്രട്ടറി വിജയന്‍ പാലക്കാട്, എം.പി.ടി.എ പ്രസിഡന്റ് ലതാ മുരളി, പി.ടി.എ വൈസ് പ്രസിഡന്റ് ഷൈന്‍ ജോസ്, ഹൈസ്‌കൂള്‍ എച്ച്.എം. മിനി ഗംഗാധരന്‍, മുന്‍ പ്രിന്‍സിപ്പല്‍ വി.എന്‍. രാജപ്പന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി ജോസഫ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബൈജു എം.ബി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!