Thodupuzha

എം.ജി യുണിവഴ്‌സിറ്റി  ഹാന്റ്‌ബോള്‍: ജില്ലക്ക് മികച്ച നേട്ടം

തൊടുപുഴ: സൗത്ത് സോണ്‍ ഹാന്റ്‌ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത

എം.ജി യൂണിവേഴ്‌സിറ്റി ടീമില്‍ ജില്ലയില്‍ നിന്നും ഏഴ് പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. മെല്‍ബിന്‍ ബാബു , ഇന്‍സമാം അനസ്, ദീപു.ഡി.പി, അഖില്‍ എ, കിരണ്‍ ആര്‍.കൃഷ്ണ , അനീഷ് ജിജി, റോണി വി.ടി എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. സൗത്ത് സോണ്‍ മത്സരത്തില്‍ എം.ജി 15 വര്‍ഷങ്ങള്‍ക്ക് ശേഷം അഖിലേന്ത്യാ മത്സരത്തിന് ക്വാളിഫൈ ചെയ്യുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. നാടുകാണി ട്രൈബല്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മെല്‍ബിന്‍ , ഇന്‍ സമാം

ദിപു , അഖില്‍ എന്നിവര്‍. മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി ഒന്നാം വര്‍ഷ വിദ്യാര്‍ഥി കിരണ്‍ , തേവര എസ്.എച്ച് കോളേജ് ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥി അനീഷ്, പാമ്പാടി കെ.ജി. കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി റോണി എന്നിവര്‍ക്കാണ് സെലക്ഷന്‍ ലഭിച്ചത്. ഈ മാസം 25 മുതല്‍ 29 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ്.

Related Articles

Back to top button
error: Content is protected !!