Thodupuzha
മിനി ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
തൊടുപുഴ: കെ. ശശിധരന് മെമ്മോറിയല്‍ ജില്ലാ മിനി ഹാന്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇടുക്കി ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുമാരമംഗലം എം.കെ.എന്‍.എം സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ഹാന്‍ഡ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി. അജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുമാരമംഗലം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ അസോസിയേഷന് ട്രഷറര്‍ കെ.എം ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തുപറമ്പില്‍, ഹാന്‍ഡ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി അന്‍വര്‍ ഹുസൈന്, ജോയിന്റ് സെക്രട്ടറി അശ്വിന് സത്യന്, അഖില്‍ വിനായക് എസ് ,അജിത്ത് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു