Thodupuzha

ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജുവിന് നിവേദനം നൽകി.. സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ. (SASK )

തൊടുപുഴ :-കേരളത്തിലുടനീളം ഉള്ള ഓട്ടോറിക്ഷ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ച് കൊണ്ട് 14 ജില്ലകളിലുമായി രൂപം കൊണ്ട കൂട്ടായ്മ ആണ് *(SASK)* *സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ*

ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരുമയോടെ സ്വതന്ത്രമായി പ്രവർത്തിക്കുവാനും, പരസ്പര സഹായവും, അറിവുകൾ പകർന്നു നൽകുവാനും ആണ് ഈ കൂട്ടായ്മ. ഈ കൂട്ടായ്മയിൽ രാഷ്ട്രീയമില്ല,ഇതൊരു യൂണിയനുമല്ല.

കഴിഞ്ഞ നാലു കൊല്ലം മുമ്പ് ഡീസൽ ലിറ്ററിന് 68 രൂപ ഉള്ളപ്പോൾ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ്ജ് 25 രൂപ ആക്കി തന്നിരുന്നു സർക്കാർ

പാർട്സ് വില, ഓയിൽ, ലുബ്രികൻ്റ്സ്, സർവീസ് ചാർജുകൾ മുതലായവ 20 മുതൽ മുപ്പതു ശതമാനം വരെ കൂടുതലാണ്, കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇരട്ടിയായി വർദ്ധിച്ചു. കോവിടിൻ്റെ ആദ്യകാലഘട്ടം മുതൽ ഇപ്പൊൾ വരേയ്ക്കും നിത്യവൃത്തിക്ക് ഗതിയില്ലാത്തവിധം ഓട്ടവും ഇല്ല, കൂട്ടത്തിൽ സാധാരണക്കാർ ഏക ആശ്രയമായ ഓട്ടോറിക്ഷയിൽ യാത്രചെയ്ത സമയം വളരെ അധികം പെറ്റി കേസ്സുകളിലും ഓട്ടോറിക്ഷക്കാർ പെട്ട്, ആരുടെയും സഹായം ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന വിഭാഗമായി തീർന്നു.എല്ലാവരാലും അവഗണിക്കപ്പെട്ട വിഭാഗം എന്ന നിലയിൽ ഞങ്ങളോടും കരുണകാട്ടൻ കനിവുണ്ടാകണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

 

1. മിനിമം ചാർജ് വർധിപ്പിക്കുക

2. മിനിമം ചാർജ്ജിന് ആനുപാതികമായി കിലോമീറ്റർ ചാർജ് വർധിപ്പിക്കുക.

3. ഓട്ടോക്കാർക്ക് ഇന്ധന സബ്സിഡി അനുവദിക്കുക.

4. ഇന്ധന വിലയിൽ നികുതി കുറയ്ക്കക ( GST യുടെ പരിധിയിൽ കൊണ്ടുവരിക).

5. ക്ഷേമനിധി നിയമങ്ങളിലും, വ്യവസ്ഥകളിലും, അനുവദിക്കുന്ന തുകയിലും കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുക.

6. ഓട്ടോറിക്ഷ തൊഴിലാളികളെയും, കുടുബത്തെയും ESI പരിധിയിൽ കൊണ്ടുവരിക.

7. പതിനഞ്ചു കൊല്ലം കഴിഞ്ഞ ഓട്ടോറിക്ഷകൾ ഫിറ്റ്നസ് പാസാകുന്നവയ്ക്ക് മാത്രം ടെസ്റ്റ് കാലാവധി നീട്ടി നിരത്തിൽ ഒടുവനുള്ള അനുവാദം തരണമെന്നും, താഴ്മയായി ആവശ്യപ്പെട്ടു കൊള്ളുന്നു.കേരളത്തിൽ ഉടനീളം ഓട്ടോറിക്ഷമേഖലയിൽപണിയെടുത്ത് ജീവിച്ച് പോരുന്നവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും, നിത്യചിലവ്, ലോൺ, വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ചിലവുകൾ, ഒരു പരിധിവരെ ഞങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. ഇതിൽ 200 രൂപ ദിവസക്കൂലിക്ക് ഓടുന്നവരും ഉണ്ട്. ഈ വസ്തുതകൾ ഗൗരവമായി കണക്കിൽ എടുത്തുകൊണ്ട് ഇതിനൊരു ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും, കേരളത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന

ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കേരളത്തിലുടനീളള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഈ മുകളിൽ പറഞ്ഞ അവസ്ഥകളിൽ നിന്നും കരകയറാൻ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന്

SASK സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മപ്രസിഡൻ്റ്ഇസ്മയിൽകോഴിക്കോട്95674 80874സെക്രട്ടറിറഫീഖ് പാലക്കാട്90375 56821ഉപദേശക സമിതി അംഗംജഹാംഗീർ കൊല്ലം

96563 99755ഇടുക്കി ജില്ലവൈസ്പ്രസിഡണ്ട്അനസ്തൊടുപുഴ79023 24201. തുടങ്ങിയവർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!