Thodupuzha

മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയും നസിറുദ്ദീനും രണ്ടായിരുന്നില്ല. വ്യാപാരികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അസംഘടിതരായ വ്യാപാരികളെ ഒന്നിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ക്കായി ഭരണകൂടങ്ങളോടു പോലും കലഹിക്കാന്‍ അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ വ്യാപാരി സമൂഹത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും ഏറെ നഷ്ടമാണ്. നസിറുദ്ദീന്റെ വിയോഗത്തില്‍ ആത്മാര്‍ഥമായ വേദന പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ കുടുംബത്തിന് കരുത്ത് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Related Articles

Back to top button
error: Content is protected !!