IdukkiLocal Live

ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി 50 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി:  ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി 50 ഏക്കര്‍ സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന ഭൂമി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിന് കൈമാറാന്‍ തീരുമാനമായത്.  ആശുപത്രിയുടെ വികസനത്തില്‍ നാഴിക കല്ലാകുന്നതാണ്  തീരുമാനം. സ്ഥലപരിമിതിയെ തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗത്തിയിലായ സാഹചര്യത്തിലാണ് 50 ഏക്കര്‍ ഭൂമി ലഭ്യമായിരിക്കുന്നത്. അനുവദിച്ച ഭൂമി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് റവന്യൂ വകുപ്പ് നിബന്ധന വച്ചിട്ടുണ്ട്.  ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി എന്നും റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ഇടുക്കി ജില്ലാ ആശുപത്രിയുടെ പ്രാഥമിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ ജില്ലാ പഞ്ചായത്ത് മുഖേന 40 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജില്‍ നല്‍കിയിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനം, കോളജ് ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.  കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിക്കുന്നതിനും  നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കുമായി 50 ഏക്കര്‍ സ്ഥലം കൂടി  സര്‍വ്വേ ചെയ്യുകയും റവന്യൂ വകുപ്പില്‍ നിന്ന് വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് വരുകയും ആയിരുന്നു. ഇടുക്കി പോലീസ് സ്റ്റേഷന്‍ മുതല്‍ നിലവിലെ ഹോസ്പിറ്റല്‍ വരെയുള്ള ഭാഗവും റോഡിന് എതിര്‍വശമുള്ള സ്ഥലവുമാണ്  ഇപ്പോള്‍ 50 ഏക്കര്‍ സ്ഥലം വിട്ടു നല്‍കിക്കൊണ്ട് റവന്യൂ വകുപ്പില്‍ നിന്നും ഉത്തരവ് നല്‍കിയിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!