ChuttuvattomThodupuzha

മിനി സിവില്‍ സ്റ്റേഷനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തി

 

തൊടുപുഴ: പിണറായി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ‘ കേരളം മൃത പ്രായത്തില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കര്‍ഷക കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന കര്‍ഷക ധര്‍ണ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് കുറുന്തോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയനായ തോമസ് കുഞ്ഞാലി, കോണ്‍ഗ്രസ് നേതാക്കളായ ജോസ് മുത്തനാട്, മനോജ് കോക്കാട്ട്, എന്‍.ഐ ബെന്നി, സലീഷ് പഴയിടം, ജോയ് വര്‍ഗീസ്, റോബിന്‍ മൈലാടി, ജോമോന്‍ തെക്കുംഭാഗം, ജോസഫ് കാഞ്ഞിരക്കൊമ്പില്‍, സോണി കിഴക്കേക്കര, മാത്യൂസ് നെല്ലിക്കുന്നേല്‍, സന്തോഷ് കിഴക്കേല്‍, ദേവസ്യാച്ചന്‍ കുന്നത്തേല്‍, രാജു കുര്യന്‍, ബാബു പോള്‍, ബേബി കല്ലിടുക്കില്‍, ഫ്‌ളോയ് തുരുത്തിക്കര, ജോര്‍ജ് മഞ്ചപ്പള്ളി, ജെയിംസ് തോപ്പില്‍, ജിസണ്‍ കിഴക്കേക്കുന്നേല്‍, ജോബി ജോസ്, ഷിജു ടി.എല്‍ അക്ബര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!