ChuttuvattomThodupuzha

മൈനോറിറ്റി കോണ്‍ഗ്രസ് നിയോജകമണ്ഡലം: പി.ടി. തോമസിനെ അനുസ്മരിച്ചു

തൊടുപുഴ: മൈനോറിറ്റി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ടി. തോമസ് അനുസ്മരണം നടത്തി. മങ്ങാട്ടുകവലയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.ടിയുടെ അകാല വേര്‍പാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല കേരളീയ സമൂഹത്തിന് തന്നെ ഒരു തീരാ നഷ്ടമാണെന്നും തൊടുപുഴയുടെ വികസന കുതിപ്പിന് തുടക്കം കുറിച്ചത് പി.ടി. തോമസ് എന്ന ജനപ്രതിനിധിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ഷാജഹാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രെട്ടറിമാരായ വി.ഇ. താജുദ്ധീന്‍, ശിബിലി സാഹിബ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. അവിര, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ്ബാബു, സെബാസ്റ്റ്യന്‍ മാത്യു, മാര്‍ട്ടിന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടോമി പാലക്കന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!