Idukki

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

ഇടുക്കി: കോളജില്‍ നിന്നും വിനോദയാത്ര പോയ വിദ്യാര്‍ഥിയെ ചെറായി ബീച്ചില്‍ തിരയിൽ പെട്ട് കാണാതായി.തോപ്രാംകുടി കനകക്കുന്ന് കൊന്നക്കല്‍ ജോസഫിന്റെയും ലീനയുടെയും മകന്‍ ആൽവിൻ ജോസഫ് (21)നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം അടിമാലി ജോയ്സ് ഐ.ടി.സി യിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരുമായി വന്ന് കടലിൽ കുളിക്കുന്നതിനിടെ 4.30 ടെയാണ് ആൽവിനെ കാണാതായത്. അടിയൊഴുക്കാണ് അപകടത്തിന് കാരണം. പോലീസും മത്സ്യതൊഴിലാളികൾ തിരച്ചിൽ തുടരുകയാണ്. വിശാലമായ മണൽപ്പരപ്പുള്ള രക്തേശ്വരി ബീച്ചിൽ ആദ്യമായാണ് ഇത്തരമോരു അപകടം.

Related Articles

Back to top button
error: Content is protected !!