ChuttuvattomIdukkiThodupuzha

എം.എം മണി ഇടുക്കി ജില്ലയ്ക്ക് അപമാനം: ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ: എം.എം മണി ഇടുക്കി ജില്ലയ്ക്ക് അപമാനവും അധികഭാരവുമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ തമ്മളെയാരെയും അറിയിക്കാറില്ല. കിൻഫ്ര പാർക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. ക്രിൻഫ്ര എം ഡി പിന്നീടാണ് വിളിക്കുന്നത്. ഈ ദിവസങ്ങളിൽ വിദേശത്ത് മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുണ്ടായിരുന്നു. പി.ജെ ജോസഫ് എം.എല്‍.എ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ അസൗകര്യത്താലാണെന്നും എം.പി പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ ആലോചന യോഗങ്ങളും സംഘാടക സമിതിയും ചേർന്നുളള ആലോചനായോ​ഗം നടന്നില്ലായിരുന്നു. എന്നിട്ടും പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിച്ചിട്ടില്ല. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍  ചടങ്ങില്‍ പങ്കെടുത്തിരുന്നു.  രാഷ്ട്രീയപ്രതീതമായി മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും തങ്ങളെ അപമാനിക്കുകയാണ്. മുട്ടം സ്‌പൈസസ് പാര്‍ക്കിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ പി.ജെ ജോസഫ് ആണ്. പ്രതിപക്ഷ നേതാക്കള്‍ എല്ലാം എം.എം മണിയുടെ ചിലവിലും ഔദാര്യത്തിലും ആണ് ജീവിക്കുന്നത് എന്ന തരത്തിലുള്ള പ്രസ്താവനകള്‍ അങ്ങേയറ്റം അപഹാസ്യവും രാഷ്ട്രീയപ്രീതവും ആണ്. പ്രസ്താവന പിന്‍വലിച്ച് എം.എം മണി മാപ്പ് പറയുന്നതാണ് നല്ലതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!