Thodupuzha

എം.എന്‍.വി.ജി  അടിയോടി അനുസ്മരണം നടത്തി

തൊടുപുഴ: ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ എം.എന്‍.വി.ജി അടിയോടിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. രാഗേഷ്, തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസ്‌കുട്ടി, വനിത കമ്മിറ്റി ജില്ലാ സെക്രട്ടറി ശോഭന കെ. റോക്കി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എം. റഷീദ് ഒ.കെ. അനില്‍കുമാര്‍, തൊടുപുഴ മേഖല സെക്രട്ടറി ഡി.കെ. സജിമോന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹോര്‍മിസ് കുരുവിള, എം.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി കലക്ടറേറ്റില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. ജ്യോതിയും

നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുകുമാരനും

പീരുമേട്ടില്‍ ജില്ലാ സെക്രട്ടറി വി.ആര്‍. ബീനാമോളും ദേവികുളത്ത് വനിത കണ്‍വീനര്‍ ആന്‍സ് ജോണും

കുമിളിയില്‍ മേഖല സെക്രട്ടറി രതീഷും കട്ടപ്പനയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സാജനും

അടിമാലിയില്‍ മേഖല സെക്രട്ടറി പി.ടി. വിനോദും ശാന്തന്‍പാറയില്‍ അനീഷ് ടി.എസും ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!